newsroom@amcainnews.com

കെ.എച്ച്.എൻ.എ സ്കോളർഷിപ്പ് വിതരണം ഇന്ന്

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ കേരള ഹിന്ദു സോഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണോദ്ഘാടനം ഇന്ന് (മെയ് 31, ഞായറാഴ്ച) രാവിലെ 10 മണിക്ക് (ഈസ്റ്റേൺ ടൈം) നടക്കും. ഈ വർഷം നൂറോളം പ്രൊഫഷണൽ സ്കൂൾ വിദ്യാർത്ഥികൾക്ക് 25000 മുതൽ 40,000 രൂപ വരെ സ്കോളർഷിപ്പ് തുകയായി വിതരണം ചെയ്യും.

കെ.എച്ച്.എൻ.എ  യുടെ ലക്ഷ്യങ്ങളിൽ പ്രമുഖമായിട്ടുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയിലൂടെ കുട്ടികൾക്ക് അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ  സ്കോളർഷിപ്പ് പരിപാടിയിലൂടെ കഴിയുമെന്ന് പ്രസിഡൻ്റ്റ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു. വരും വർഷങ്ങളിലും പദ്ധതി  കൂടുതൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുമെന്നും അർഹരായ എല്ലാ കുട്ടികൾക്കും സ്കോളർഷിപ്പ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  കെ.എച്ച്.എൻ.എ യുടെ  ആരംഭ കാലം തൊട്ട് ഇന്നേവരെയായി 2000 വിദ്യാർത്ഥികൾക്കായി അഞ്ചുകോടിക്കെടുത്ത് വിദ്യാഭ്യാസ സഹായം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ബോർഡ് ചെയർ വനജ നായർ അറിയിച്ചു കുട്ടികളുടെ കുടുംബ വാർഷിക വരുമാന പദ്ധതി ഉയർത്തി അടുത്ത വർഷം കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പിന്റെ പ്രയോജനം കിട്ടുവാൻ വേണ്ട നടപടിയെടുക്കുമെന്നും വനജ നായർ അറിയിച്ചു. സ്കോളർഷിപ്പ് ഉദ്ഘാടന പരിപാടി ശ്രീ ചിദാനന്ദപുരം സ്വാമികളുടെ അനുഗ്രഹപ്രഭാഷണവും ന്യൂയോർക്ക്  സ്റ്റേറ്റ് സുപ്രീം കോടതി ആക്ടിംഗ് ജസ്റ്റിസ് രാജരാജേശ്വരിയുടെ ആശംസാ പ്രഭാഷണവും ഉണ്ടാകും. പ്രാസംഗികരായി ജന്മഭൂമി പത്രാധിപർ ശ്രീ ശ്രീകുമാർ ആനന്ദാശ്രമം ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോക്ടർ ജയ് കെ രാമനും പങ്കെടുക്കും.

You might also like

സ്‌പൈഡർമാൻ: ആദ്യ റിവ്യൂ: ടോം ഹോളണ്ടിന്റെ ചിത്രം മാർവലിന്റെ മികച്ചൊരു തിരിച്ചുവരവ്

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

400 മില്യൺ ഡോളറിന്റെ സമ്മർ ക്യാമ്പ് സാമ്രാജ്യം തകർന്നു: പ്രതിസന്ധിയിലായി ന്യൂയോർക്കിലെ സഹോദരങ്ങൾ; മാതാപിതാക്കളും കടപ്പത്ര വിപണിയും ആശങ്കയിൽ

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

Top Picks for You
Top Picks for You