newsroom@amcainnews.com

കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്; കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ മുന്നണികൾ, 8.30ന് ആദ്യ സൂചനകൾ ലഭിക്കും

മലപ്പുറം: കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. results.eci.gov.in എന്ന വെബ്സൈറ്റിൽ രാവിലെ 8 മുതൽ ഫലസൂചനകൾ അറിയാം.

ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖർ.

ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങൾ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.

യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ പി.വി. അൻവറിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയനാകാതെ സ്ഥാനാർഥിനിർണയം മുതൽ പ്രചാരണത്തിലൂടനീളം വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോയ വി.ഡി.സതീശന് കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുൻതൂക്കം പകരും. മറിച്ചായാൽ സംഘടനയ്ക്കുള്ളിലെ അപസ്വരങ്ങളാകും സതീശനെ കാത്തിരിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ അത് സംസ്ഥാന സർക്കാരിന്റെ തുടർഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ഊർജമാകും. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിന്റെ കുറ്റപത്രമാകും എൽഡിഎഫ് പരാജയപ്പെട്ടാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രധാനമായും നേരിടേണ്ടി വരിക. തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി.വി. അൻവറിനും ഏറെ നിർണായകമാണ്. അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.

ജൂൺ 25 മുതൽ മൂന്നുദിവസങ്ങളിലായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ചേരുന്നുണ്ട്. 24 ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിളിച്ചിട്ടുണ്ട്. 27 ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന ഈ നേതൃയോഗങ്ങളിൽ നിലമ്പൂർ ഫലം പ്രധാന ചർച്ചയാകുമെന്നത് ഉറപ്പാണ്.

You might also like

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

വിമാന ഇന്ധനവില കുതിച്ചുയരുന്നു; വേനൽക്കാല യാത്രകൾക്ക് ചിലവേറും

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

Top Picks for You
Top Picks for You