newsroom@amcainnews.com

“സ്വപ്നം മാത്രം”; ട്രംപിന്റെ ആണവ ഭീഷണിയെ പരിഹസിച്ച് ആയത്തുള്ള അലി ഖമേനി

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച ആണവ ചർച്ചകൾക്കുള്ള വാ​ഗ്ദാനം നിരസിച്ച് ഇറാൻ. വ്യോമാക്രമണത്തിൽ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ആണവ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു എന്ന ട്രംപിന്റെ അവകാശവാദം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നിഷേധിച്ചു. ട്രംപ് വാഗ്ദാനം ചെയ്യുന്ന കരാറിന്റെ ഫലം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ട് ദിവസത്തെ വ്യോമാക്രമണത്തോടെ അവസാനിച്ച അഞ്ച് ഘട്ട ആണവ ചർച്ചകൾക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ രൂപപ്പെട്ടത്. ഇസ്രായേലും യു.എസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ ആണവ സൈറ്റുകൾ ബോംബിട്ട് തകർക്കുകയായിരുന്നു.

ഇറാനിയൻ ആണവ കേന്ദ്രങ്ങൾ മുഴുവൻ ബോംബിട്ട് തകർത്തെന്ന ട്രംപിന്റെ ഭീഷണിയെ സ്വപ്നം മാത്രമായി കണ്ട് തുടരുക എന്നാണ് ഖമേനിയുടെ പ്രതികരണം. ഇറാനിൽ ആണവ കേന്ദ്രങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് അമേരിക്കയെ ബാധിക്കുന്ന വിഷയമല്ലെന്നും അത്തരം ഇടപെടലുകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം വഴി ഇറാൻ രഹസ്യമായി ആണവ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ടെഹ്‌റാൻ നിഷേധിക്കുന്നു.

You might also like

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

Top Picks for You
Top Picks for You