വാഷിങ്ടൻ: യുഎസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ, വ്യവസായി ജോർജ് സോറോസ്, ഫുട്ബോൾ താരം ലയണൽ മെസ്സി, ബാസ്കറ്റ്ബോൾ താരം മാജിക് ജോൺസൻ, ചലച്ചിത്രതാരം ഡെൻസിൽ വാഷിങ്ടൻ, അന്തരിച്ച മുൻ പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ എന്നിവർ ഉൾപ്പെടെ 19 പേർക്ക്.
പ്രസിഡന്റ് ജോ ബൈഡൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജ്യത്തിനു വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കു സമ്മാനിക്കുന്നതാണു ബഹുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിനെത്തുടർന്നു ബിജെപിയുടെ വിമർശനം നേരിട്ടയാളാണ് ജോർജ് സോറോസ്. കോൺഗ്രസിനു സോറോസുമായി ബന്ധമുണ്ടെന്ന ആരോപണം ബിജെപി പാർലമെന്റിൽ ഉയർത്തിയിരുന്നു.