newsroom@amcainnews.com

ഐവിഎഫ് പ്രോഗ്രാം: അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ

കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ബ്രിട്ടിഷ് കൊളംബിയയിലെ ദമ്പതിമാര്‍ക്കൊരു സന്തോഷവാർത്ത. പ്രവിശ്യാ സർക്കാരിന്‍റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ അറിയിച്ചു. ഐവിഎഫ് വഴി ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന പ്രവിശ്യയിലെ ആയിരക്കണക്കിന് ആളുകൾക്ക് ഈ പ്രോഗ്രാമിലൂടെ 19,000 ഡോളർ വരെ ലഭിക്കും. ഐവിഎഫ് ചികിത്സയ്ക്കും മരുന്നുകളുടെ ചെലവുകള്‍ക്കും ഈ ധനസഹായം പിന്തുണയേകും.

ജൂലൈ 2 ബുധനാഴ്ച മുതല്‍ പ്രവിശ്യയിലുടനീളമുള്ള ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ അര്‍ഹരായവരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. മെഡിക്കല്‍ സര്‍വീസസ് പ്ലാനില്‍ (എംഎസ്പി) ഉള്ള പ്രവിശ്യാ നിവാസികളായിരിക്കണം അപേക്ഷകർ. കൂടാതെ അപേക്ഷിക്കുന്ന സമയത്ത് 41 വയസ്സോ അതില്‍ കുറവോ ആയിരിക്കണം പ്രായം. 250,000 ഡോളറില്‍ താഴെ വരുമാനമുള്ളവര്‍, 100,000 ഡോളറോ അതില്‍ കുറവോ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് പൂര്‍ണ ധനസഹായം ലഭിക്കും.

You might also like

ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത് തുടരുന്നു; ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചത് 51 പേർ

മലയാളി വേരുകളുള്ള അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്;

ആറ് വയസുകാരനെ കൊന്ന കേസില്‍ ഇന്ത്യന്‍വംശജയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

സെനറ്റിൽ 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിനൊടുവിൽ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം, പാസായത് 51–50 വോട്ടിന്; ഇനി പ്രതിനിധി സഭയിലേക്ക്

കനേഡിയന്‍ ടൂറിസ്റ്റ് ഡൊമിനിക്കന്‍ റിപ്പബ്ലിക് ബീച്ചില്‍ മരിച്ച നിലയില്‍

ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

Top Picks for You
Top Picks for You