newsroom@amcainnews.com

ഇസ്രയേൽ ആക്രമണം: ഗാസയിൽ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഒട്ടേറെപ്പേരെ കാണാതായി. ഇതിനിടെ, യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ മരിച്ചു. ബുധനാഴ്ച തെക്കൻ ഇസ്രയേലിലെ എലാത്ത് തുറമുഖ നഗരത്തിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റിരുന്നു. കിഴക്കൻ ലബനനിലെ ബേക്കാ വാലിയിലെ സറൈൻ ഗ്രാമത്തിലും ഇസ്രയേൽ ആക്രമണം നടത്തി. ഇത് മിസൈൽ നിർമ്മാണ ഫാക്ടറി ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.

അതേസമയം, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ഫ്ലോട്ടില്ല സംഘം അടുത്തയാഴ്ച ഗാസ തീരത്തെത്തും. 50 ബോട്ടുകളുള്ള സംഘം ഗ്രീസ് തീരം വിട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായങ്ങൾ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ, ഫ്ലോട്ടില്ലയെ തടയുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. സഹായവസ്തുക്കൾ സൈപ്രസിലെത്തിച്ചശേഷം കത്തോലിക്കാ പള്ളി വഴി ഗാസയിൽ എത്തിക്കാമെന്ന് ഇറ്റലി ഒരു ബദൽ നിർദ്ദേശം വെച്ചെങ്കിലും ഫ്ലോട്ടില്ല സംഘം അത് അംഗീകരിച്ചില്ല.

You might also like

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

Top Picks for You
Top Picks for You