ഗാസയില്‍ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നതിനിടെ 38 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ ഒറ്റരാത്രികൊണ്ട് 82 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 38 പേര്‍ മാനുഷിക സഹായം ലഭിക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് പുറത്ത് അഞ്ച് പേരും ഗാസയില്‍ മറ്റ് സ്ഥലങ്ങളിലായി സഹായ ട്രക്കുകള്‍ക്കായി കാത്തിരിക്കുന്നതിനിടെ 33 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.