newsroom@amcainnews.com

ഐആർഎസ് ഉദ്യോഗസ്ഥൻറെയും കുടുംബത്തിൻറെയും മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥൻറെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്തിനാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‍മോർട്ടം ആരംഭിച്ചത്.

മനീഷും സഹോദരിയും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരുടെ അമ്മ ശകുന്തള അഗർവാളിൻറെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നു. പൂക്കൾ വാങ്ങിയതിൻറെ ബില്ല് വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തൂങ്ങി മരിച്ചശേഷം അമ്മയെ കിടക്കയിൽ കിടത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. അതേസമയം, മൂന്നുപേരുടെയും സംസ്കാര ചടങ്ങുകൾ അത്താണിയിലെ പൊതുശ്മശാനത്തിൽ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ കാക്കനാട് അത്താണിയിലെ പൊതുസ്മശാനത്തിൽ എത്തിച്ചു. കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിനെത്തി.

You might also like

വിദേശപൗരന്മാര്‍ക്ക് ക്രിമിനല്‍ ശിക്ഷാവിധിയില്‍ ഇളവ്നല്‍കിയതായി ഐആര്‍സിസി

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു: ഡോണള്‍ഡ് ട്രംപ്

ആൽബർട്ടയിൽ ഇലക്ട്രിക് വാഹന ഡിമാൻഡ് കുറഞ്ഞു

നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് ഗവൺമെന്റ്

സിബിൽ റിപ്പോർട്ടിൽ സാമ്പത്തിക അച്ചടക്കമില്ല! അനുജനെ സഹായിച്ച ചേട്ടന് എസ്ബിഐയിൽ ലഭിച്ച ജോലി നഷ്ടമായി; ബാങ്ക് നിലപാട് ശരിവച്ച് കോടതിയും

അമിതവേഗതയിൽ വാഹനമോടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പിഴ; വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകം; മുന്നറിയിപ്പുമായി ആൽബെർട്ട ആർസിഎപി

Top Picks for You
Top Picks for You