ജൂലൈയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 356 അപേക്ഷകരെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 750 ഉള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു നറുക്കെടുപ്പ്. ഇതുവരെ, IRCC 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 42,201 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.