newsroom@amcainnews.com

പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യയിലേക്ക് തിരിച്ച് ഇറാന്‍ വിദേശ്യകാര്യ മന്ത്രി

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമ്പോള്‍ ഇന്ന് മോസ്‌കോയിലേക്ക് പറക്കുമെന്നും തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ‘റഷ്യ ഇറാന്റെ സുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണ്. ഞങ്ങള്‍ എപ്പോഴും പരസ്പരം കൂടിയാലോചിക്കുകയും നിലപാടുകള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു’ ഇസ്താംബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അരാഗ്ചി പറഞ്ഞു.

ശത്രുത അവസാനിപ്പിക്കാന്‍ തുര്‍ക്കി മധ്യസ്ഥത വഹിക്കാന്‍ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനു മായി ഫലപ്രദമായ കൂടിക്കാഴ്ചകള്‍ നടത്തിയതായും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനെതിരായ യുഎസ് ഭീഷണികള്‍ തടയേണ്ടത് മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തിന്റെ ആണവ പരിപാടി പൂര്‍ണ്ണമായും സമാധാനപരമായി തുടരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

You might also like

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

Top Picks for You
Top Picks for You