newsroom@amcainnews.com

ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറുന്നു

ആണവ നിര്‍വ്യാപന കരാര്‍ (NPT) ഉപേക്ഷിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ തയ്യാറാകുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീല്‍ ബഖായി. എന്നാല്‍, വന്‍തോതിലുള്ള നശീകരണ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനെ രാജ്യം ഇപ്പോഴും എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയ്ക്ക് പുറമെ മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതാണ് ആണവ നിര്‍വ്യാപന കരാര്‍. 1968ല്‍ ഒപ്പുവെച്ച് 1970ല്‍ പ്രാബല്യത്തില്‍ വന്ന 190 അംഗങ്ങളുള്ള കരാറില്‍ നിന്നാണ് ഇറാന്‍ പിന്മാറാന്‍ തയ്യാറെടുക്കുന്നത്.

ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വ്യാപനം തടയുക, ആണവ നിരായുധീകരണത്തിന്റെയും സമ്പൂര്‍ണ്ണ ആഗോള നിരായുധീകരണത്തിന്റെയും ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക, ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര കരാറാണ് ആണവായുധ നിര്‍വ്യാപന കരാര്‍

ആണവായുധം നിര്‍മിക്കാന്‍ ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ ശേഷി പരിമിതപ്പെടുത്താനുള്ള കരാറില്‍ നിന്ന് യുഎസ് 2018 ല്‍ പിന്മാറിയത് മുതല്‍ ഇറാന്റെ ആണവ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. തങ്ങളുടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള പരിപാടി സമാധാനപരമാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വാദിക്കുന്നു. എന്നാല്‍ നിരവധി ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സമ്പുഷ്ട യുറേനിയം രാജ്യത്തുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ മുന്നറിയിപ്പ്നല്‍കിയിട്ടുണ്ട്.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You