newsroom@amcainnews.com

എഡ്മന്റണിൽ തടവുപുള്ളി ജയിൽ ചാടി: ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

എഡ്മന്റൺ: പുതുവത്സര ദിനത്തിൽ എഡ്മന്റണിലെ Down town-ൽ ഉള്ള തുറന്ന ജയിലായ Stan’s Daniel Correction സെൻ്ററിൽനിന്ന് തടവുപുള്ളി രക്ഷപെട്ടു. 33 വയസ്സുകാരനായ ഷെൽബി ക്രെയിൻ (Shelby Crane) എന്നയാളെയാണ് കാണാതായത്. ഇയാൾക്കായി കാനഡയിലുടനീളം ലുക്കൗട്ട് നോട്ടീസ് (Canada Wide Warrant) പുറപ്പെടുവിച്ചു.

ജനുവരി 1, വ്യാഴാഴ്ച പുലർച്ചെ 1:47-ഓടെയാണ് സംഭവം പുറംലോകമറിയുന്നത്. ഹീലിംഗ് സെന്ററിലെ ഉദ്യോഗസ്ഥർ തടവുപുള്ളികളെ എണ്ണുന്നതിനിടെയാണ് ഷെൽബി ക്രെയിൻ അവിടെ ഇല്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കറക്ഷണൽ സർവീസ് കാനഡ (CSC) പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം (Manslaughter), മാരകായുധങ്ങൾ കൈവശം വെക്കൽ, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കായി 10 വർഷവും ആറുമാസവും തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ.

ഏകദേശം 6 അടി 2 ഇഞ്ച് ഉയരവും 214 പൗണ്ട് തൂക്കവുമുള്ള ഇയാൾക്ക് തവിട്ടുനിറത്തിലുള്ള കണ്ണുകളും കറുത്ത മുടിയുമാണുള്ളത്. ഇയാളുടെ ശരീരത്തിൽ നിരവധി ടാറ്റൂകളുണ്ട്; വലതു കൈമുട്ടിൽ ‘ക്രോക്ക് ആൻഡ് കാസിൽ’ ലോഗോയും ‘മെഡൂസ’യുടെ രൂപവും, വലതു കൈപ്പത്തിയിൽ ‘മാർലിൻ’ (Marlene) എന്ന പേരും, വലതു കൈയുടെ മുകൾഭാഗത്ത് ‘മർലിൻ’ (Marilyn), ‘മിയ’ (Mya) എന്നീ പേരുകളും പച്ചകുത്തിയിട്ടുണ്ട്. കൂടാതെ ഇടതുകൈയിൽ പൂക്കളുടെ ചിത്രങ്ങളുള്ള സ്ലീവ് ടാറ്റൂവും, ഇടത് കൈപ്പത്തിയിൽ ‘S’ എന്ന അക്ഷരവും, കൈത്തണ്ടയിൽ ഒരു കുരിശിന്റെ അടയാളവും കാണാം.

പ്രതി അപകടകാരിയായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇയാളെ നേരിട്ട് പിടികൂടാൻ ശ്രമിക്കരുതെന്നും വിവരം ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. എഡ്മിന്റൺ പോലീസ് സർവീസ്: 780-423-4567 (മൊബൈലിൽ നിന്ന് #377). ക്രൈം സ്റ്റോപ്പേഴ്സ് (രഹസ്യമായി വിവരം നൽകാൻ): 1-800-222-8477. ഓൺലൈൻ വഴി: www.p3tips.com/250.

You might also like

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You