newsroom@amcainnews.com

കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി: ആശങ്കയിൽ കുടുംബം

കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ (22)നെയാണ് കാണാതായത്. സാകേതിനെക്കുറിച്ച് അഞ്ച് ദിവസമായി ഒരു വിവരവുമില്ല. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുകയായിരുന്നു സാകേത്. ഐഐടി മദ്രാസില്‍ നിന്നാണ് സാകേത് ബിരുദം നേടിയത്. ഫെബ്രുവരി 9 ചെവ്വാഴ്ചയാണ് സാകേതിനെ കാണാതാവുന്നത്. ക്യാമ്പസിനടുത്തായി ഏകദേശം ഒരു കിലോമീറ്റർ അകലെ അവസാനമായി കണ്ടതായാണ് വിവരം.

പരിസര പ്രദേശങ്ങളില്‍ നിലവില്‍ തെരച്ചില്‍ നടക്കുന്നുണ്ട്. പരിശോധനയിൽ സാകേതിന്‍റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. സഹപാഠികളുൾപ്പെടെയുള്ളവ‌ർ തെരച്ചില്‍ സഹകരിക്കുന്നുണ്ട്. വിദ്യാർത്ഥിയെ കാണാതായതില്‍ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. അധികൃതര്‍ സാകേതിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവര്‍ ബെർക്ക്‌ലി പൊലീസിനെ ബന്ധപ്പെടാനും അധികൃതര്‍ അഭ്യർത്ഥിച്ചു.

You might also like

കാനഡയിലെ എണ്ണ-വാതക മേഖലയിൽ വൻകിട കമ്പനികൾ തമ്മിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും വരും വർഷങ്ങളിലും സജീവമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ

ബ്രിട്ടീഷ് കൊളംബിയ സ്‌കൂളില്‍ വെടിവെപ്പ്; 10 മരണം, അക്രമി കൊല്ലപ്പെട്ടതായി പോലീസ്

ജിഎം പ്ലാൻ്റ് തൊഴിലാളികൾക്ക് നികുതി ഇളവ് നൽകണം; ധനമന്ത്രിക്ക് കത്തയച്ച് പൊളിയേവ്

നോർത്ത് യോർക്കിൽ ഇറാൻ ഐക്യദാർഢ്യ റാലി: ഗതാഗത നിയന്ത്രണം

നിയമങ്ങള്‍ പാലിച്ചില്ല; വാട്ട്‌സ്ആപ്പ് നിരോധിച്ച് റഷ്യ

റോഡിലെ മഞ്ഞുരുക്കാൻ ഉപയോഗിക്കുന്ന ഉപ്പ് വില്ലനായി; കാൽഗറിയിൽ അഗ്നിശമന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; ഈ വർഷം അറ്റകുറ്റപ്പണിക്കായി മാത്രം ചെലവഴിച്ചത് 20 ലക്ഷത്തിലേറെ ഡോളറുകൾ

Top Picks for You
Top Picks for You