newsroom@amcainnews.com

ഇന്ത്യൻ സോഷ്യൽ വർക്ക് അസോസിയേഷൻ അധ്യാപക അവാർഡ് ഡോ. പി. വി ബൈജുവിന് സമർപ്പിച്ചു

ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യയുടെ (NAPSWI) ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഡോ. പി വി ബൈജുവിന് സമർപ്പിച്ചു. ഒറീസ ഭുവനേശ്വറിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്കനോളജിയിൽ നടന്ന, പതിമൂന്നാമത് ഇന്ത്യൻ സോഷ്യൽ വർക്ക് കോൺഫറൻസിൽ വെച്ചാണ് അവാർഡ് നൽകിയത്. സാമൂഹ്യ പ്രവർത്തനത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്നവർക്കാണ് ഓരോ വർഷവും അവാർഡ് നൽകുന്നത്.

അന്താരാഷ്ട്രതലത്തിൽ സോഷ്യൽ വർക്ക് പഠിപ്പിക്കുന്ന, ഇന്ത്യൻ വംശജനായ മികച്ച ഒരു അധ്യാപകന് ഓരോ വർഷവും നൽകുന്ന അവാർഡ് ആണ് ഈ വർഷം ഡോ. ബൈജുവിന് ലഭിച്ചത്. കാനഡയിലെ എഡ്മണ്ടണിലെ മാക്ഇവാൻ യൂണിവേഴ്സിറ്റി സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൽ അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അധ്യക്ഷനുമാണ് ഡോ.ബൈജു. എറണാകുളം ജില്ലയിൽ കാഞ്ഞൂർ സ്വദേശിയായ ബൈജു കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കാനഡയിലും, ഇന്ത്യയിലും ആയി സോഷ്യൽ വർക്ക് അധ്യാപകനാണ്.

ഒറീസ നിയമസഭാ സ്പീക്കർ സുരമി പാന്തെ അവാർഡ് സമ്മാനിച്ചു. സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സുപ്രിയ പട്നായിക്, സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി പ്രസിഡണ്ട് മുക്തി കാന്ത് മിശ്ര, നാപ്സ്വി പ്രസിഡൻ്റ് ഡോ. സഞ്ജയ് ഭട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ ഇന്ത്യൻ സോഷ്യൽ വർക്ക് കോൺഫറൻസിൽ, സോഷ്യൽ വർക്കേഴ്സും, അധ്യാപകരും, വിദ്യാർഥികളും ഉൾപ്പെടെ എണ്ണൂറിലധികം പേർ പങ്കെടുത്തു.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

Top Picks for You
Top Picks for You