newsroom@amcainnews.com

അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതിക്ക് ഒരുങ്ങി ഇന്ത്യ

യുഎസിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും യുഎസ് എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിയിലേക്കുള്ള യുഎസ് എൽപിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങൾക്ക് ഇതുവഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.

2026-ൽ ഒരു വർഷത്തേക്ക് ഏകദേശം 22 ലക്ഷം ടൺ എൽപിജി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് പദ്ധതി. രാജ്യത്തെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 ശതമാനം വരും ഇത്. യുഎസിന്റെ ഗൾഫ് കോസ്റ്റ് വഴിയായിരിക്കും ഇറക്കുമതി. ഇതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവർ അമേരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയതായാണ് വിവരം.

You might also like

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

എണ്ണ വിപണിയിൽ കാനഡയുടെ കരുത്ത്; ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് നോർവേയിൽ മാർക്ക് കാർണി

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

Top Picks for You
Top Picks for You