newsroom@amcainnews.com

ഇന്ത്യ-പാക് സംഘര്‍ഷം: കാനഡയില്‍ ദക്ഷിണേഷ്യന്‍ സമൂഹത്തിന് ആശങ്ക

ഓട്ടവ: ഇന്ത്യ-പാക് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹം.ഇന്ത്യയിലും പാകിസ്ഥാനിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കാരണം തങ്ങളുടെ അംഗങ്ങളും അപകട സാധ്യത നേരിടേണ്ടിവരുമെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിനും കമ്മ്യൂണിറ്റി പിന്തുണ ശക്തിപ്പെടുത്താനും ഗ്രൂപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

അതേസമയം കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹം ശാന്തത പാലിക്കണമെന്ന് പാക്- കനേഡിയന്‍ പൗരന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹത്തെ ബാധിച്ചേക്കാമെന്നും, ഇത് പ്രവാസികള്‍ക്കിടയില്‍ സ്പര്‍ദ്ധ വര്‍ധിക്കാന്‍ കാരണമായേക്കാമെന്ന് ആശങ്കയുള്ളതായി റെജൈനയില്‍ താമസിക്കുന്ന മുഹമ്മദ് കാഷിഫ് നസീര്‍ പറയുന്നു. ഏഷ്യയിലെ പിരിമുറുക്കങ്ങള്‍ കനേഡിയന്‍ സമൂഹത്തില്‍ നെഗറ്റീവ് രീതിയില്‍ ഉയര്‍ന്നുവരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കാനഡയിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി ലീഡേഴ്സ് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ കാനഡയുടെ വൈവിധ്യത്തില്‍ ഇന്‍ഡോ- കനേഡിയന്‍ ഹിന്ദുക്കള്‍ വിലപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും, സമ്പദ്വ്യവസ്ഥ, സംസ്‌കാരം, സാമൂഹിക ജീവിതം തുടങ്ങിയ മേഖലകളില്‍ അവര്‍ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും കാനഡ ഹൈക്കമ്മീഷന്‍ ഏപ്രില്‍ 23 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാനഡ അനുശോചനം രേഖപ്പെടുത്തിയതായും പ്രസ്താവനയില്‍ പറയുന്നു.

ഏപ്രില്‍ 22-ന് ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ ഹിന്ദു വിനോദസഞ്ചാരികളായിരുന്നു ഭൂരിഭാഗവും. ഇതേ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.

You might also like

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

Top Picks for You
Top Picks for You