newsroom@amcainnews.com

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാക്കിസ്ഥാന്‍ ഡിജിഎംഒയുമായി ഹോട്ട്‌ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

മൂന്ന് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിന് ശേഷം, പാക്കിസ്ഥാന്‍ അനുനയ നീക്കങ്ങള്‍ക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 10ന് വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനം മെയ് 18 വരെ തുടരാനാണ് തുടര്‍ചര്‍ച്ചകളില്‍ തീരുമാനമായിരിക്കുന്നത്.

അതേസമയം, ജമ്മുകശ്മീരിലെ ത്രാലില്‍ ജാഗ്രത തുടരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ ഇന്നും തിരച്ചില്‍ തുടരും. അതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ഗുജറാത്തിലെത്തും. അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. വ്യോമസേനമേധാവി എ പി സിങും ഒപ്പമുണ്ട്. സന്ദര്‍ശന വിവരം പ്രതിരോധമന്ത്രി തന്നെ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭുജിലെ വ്യോമത്താവളം പ്രതിരോധ മന്ത്രിസന്ദര്‍ശിക്കും.

You might also like

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

Top Picks for You
Top Picks for You