newsroom@amcainnews.com

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ക്ഷണമില്ല

കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തല്‍. കാനഡയില്‍ നടക്കുന്ന ജി-7 ല്‍ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇരു രാജ്യങ്ങളുടേയും നയതന്ത്രബന്ധത്തെ ഇത് ബാധിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്ക് നേരെ ആരോപണം ഉന്നയിച്ചിരുന്നു. ജസ്റ്റിന്‍ ട്രൂഡോ ഇതേ ആരോപണം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ് ഇരുരാജ്യങ്ങളുടേയും ബന്ധം ഉലച്ചത്.

ഇനി രണ്ടാഴ്ച മാത്രമാണ് ഉച്ചകോടിക്കുള്ളത്. അവസാന നിമിഷം ക്ഷണം ലഭിച്ചാലും ഇന്ത്യ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണു അധികൃതര്‍ നല്‍കുന്ന വിവരം. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവയാണ് ജി 7 കൂട്ടായ്മയിലെഅംഗങ്ങള്‍.

You might also like

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

Top Picks for You
Top Picks for You