newsroom@amcainnews.com

ഇന്ത്യ ഒരു അനിവാര്യ പങ്കാളി; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ

ടൊറന്റോ: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ആവശ്യപ്പെട്ടു. അസ്ഥിരമായ ലോകത്ത് ഇന്ത്യ ഒരു അനിവാര്യ പങ്കാളിയായതിനാൽ തർക്കങ്ങൾ പരിഹരിക്കേണ്ട സമയമാണിതെന്ന് ഹാർപ്പർ പറഞ്ഞു. ഒൻ്റാരിയോയിലെ ബ്രാംപ്ടണിൽ, ഇന്ത്യയുമായി ബിസിനസ്സ് ചെയ്യുന്ന ഒരു ഗ്രൂപ്പിൽ നിന്ന് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഹാർപ്പർ.

കാനഡയിലുടനീളം നടക്കുന്ന കൊലപാതകം, പിടിച്ചുപറി, ബലാൽക്കാരം എന്നിവയുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട് എന്ന ആർ‌സി‌എം‌പി ആരോപണങ്ങളെക്കുറിച്ച് ഹാർപ്പർ പരാമർശിച്ചില്ല. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കാനഡ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. വാൻകൂവറിന് സമീപം ഒരു സിഖ് ആക്ടിവിസ്റ്റിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നും കനേഡിയൻ സർക്കാർ ആരോപിച്ചിരുന്നു. ഈ മാസം ആൽബർട്ടയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കരുതെന്ന് സിഖ് ഗ്രൂപ്പുകൾ കാനഡയോട് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഹാർപ്പറിന്റെ പരാമർശങ്ങൾ.

You might also like

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

Top Picks for You
Top Picks for You