newsroom@amcainnews.com

എഡ്മിന്‍റൻ കാംബെൽ കോളേജ് വിദ്യാർത്ഥികളുടെ PGWP അപേക്ഷകൾ നിരസിച്ച് ഇമിഗ്രേഷൻ വകുപ്പ്

എഡ്മിന്‍റനിൽ പഠനം പൂർത്തിയാക്കിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം ‘പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്’ (PGWP) അപേക്ഷകൾ കാനഡ ഇമിഗ്രേഷൻ വകുപ്പ് നിരസിച്ചു. എഡ്മിന്‍റനിലെ കാംബെൽ കോളേജിൽ എഡ്യൂക്കേഷണൽ അസിസ്റ്റൻ്റ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. അതേസമയം തങ്ങൾ പഠിച്ച കോഴ്സിന് വർക്ക് പെർമിറ്റ് ലഭിക്കുമെന്ന് കോളേജും ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാരും ഉറപ്പുനൽകിയിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

അപേക്ഷ നിരസിക്കപ്പെട്ടതോടെ വിദ്യാർത്ഥികൾക്ക് കാനഡയിൽ തുടരാൻ ഇനി 90 ദിവസത്തെ സമയം മാത്രമാണുള്ളത്. തങ്ങൾ അപേക്ഷിച്ച ശേഷമാണ് ഇമിഗ്രേഷൻ വകുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ, ചട്ടങ്ങളിൽ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും, നോൺ-ക്രെഡിറ്റ് കോഴ്സുകൾക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന നിലവിലുള്ള നിയമം കൂടുതൽ വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇമിഗ്രേഷൻ വകുപ്പിൻ്റെ (IRCC) വാദം.

വായ്പയെടുത്തും കുടുംബത്തിൻ്റെ സമ്പാദ്യം ഉപയോഗിച്ചുമാണ് പലരും പഠനത്തിനായി കാനഡയിലെത്തിയത്. അപ്രതീക്ഷിതമായി പെർമിറ്റ് നിഷേധിക്കപ്പെട്ടത് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. അനീതിക്കെതിരെ അധികൃതരെ സമീപിച്ച് നിയമപോരാട്ടം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

You might also like

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Top Picks for You
Top Picks for You