newsroom@amcainnews.com

ആരോ​ഗ്യ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കുന്നുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനികളെ പഴിക്കേണ്ട; കാരണം ഇതാകാം…

രോ​ഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുല‍ർത്തുന്നതിനോടൊപ്പം തന്നെ ഒരു വ്യക്തിക്ക് ആരോ​​​ഗ്യ ഇൻഷുറൻസ് ഇണ്ടാകേണ്ടതും അതി പ്രധാനമാണ്. കാരണം, അപ്രതീക്ഷിതമായുള്ള മെഡിക്കൽ ചെലവുകൾ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിച്ചേക്കാം. ഇങ്ങനെ ആരോ​ഗ്യ ഇൻഷുറൻസ് എടുത്തിരുന്നാൽ പോലും പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോൾ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിച്ചേക്കാം. ഈ സമയങ്ങളിൽ ആദ്യം ചിന്തിക്കുക ഇൻഷുറൻസ് കമ്പനി പറ്റിക്കാൻ ശ്രമിക്കുന്നു എന്നുള്ളതായിരിക്കും. എന്നാൽ സത്യാവസ്ഥ അതാകണമെന്നില്ല. അതിനാൽ ഇത്തരത്തിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കുന്നുണ്ടെങ്കിൽ അതിൻ്റെ കാരണം മനസ്സലാക്കേണ്ടടുണ്ട്. ക്ലെയിം സമയത്ത് നടത്തുന്ന ചെറിയ ചില പിഴകളായിരിക്കും അത് നിരസിക്കപ്പെടാനുള്ള കാരണവും. ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യുമ്പോൾ സാധാരണയായി സംഭവിക്കുന്ന ചില പിഴവുകളും അവ എങ്ങനെ ഒഴിവാക്കാമെന്നതും അറിയാം

നിലവിലുള്ള ആരോ​ഗ്യ സ്ഥിതി വെളിപ്പെടുതാതിരുന്നാൽ

ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നതിന്, പെതുവെ കണ്ടുവരുന്ന ഒരു കാരണമാണ് നിലവിലുള്ള ആരോ​ഗ്യ സ്ഥിതികൾ വെളിപ്പെടുത്താതിരിക്കുന്നത്. ഇൻഷുറൻസ് പോളിസി എടുക്കുന്ന സമയത്ത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അല്ലെങ്കിൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയുള്ള എല്ലാ ആരോ​ഗ്യ കാര്യങ്ങളും വെളിപ്പെടുത്തണം. കാരണം പിന്നീട് ഇൻഷുറൻസ് ക്ലെയിം ചെയ്തതിന് ശേഷം ഇൻഷുറൻസ് കമ്പനി ഇത് കണ്ടെത്തിയാൽ, ക്ലെയിം നിരസിക്കാവുന്നതാണ്. ഭാവിയിൽ ക്ലെയിം നിരസിക്കപ്പെടാതിരിക്കാൻ നിലവിലുള്ള ആരോ​ഗ്യ സ്ഥിതി വ്യകതമാക്കിയിരിക്കണം.

പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കണം

ഒരു പോളിസി എടുക്കുന്നതിന് മുൻപ് ഒരു വ്യക്തി പോളിസിയുടെ നയവും നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കണം. കാരണം ഇത് അറിയാത്തതുകൊണ്ട് പലപ്പോഴും ക്ലെയിമുകൾ നിരസിക്കപ്പെടാറുണ്ട്. അതായത്, ഹെർണിയ, തിമിരം, കാൽമുട്ട് മാറ്റിവയ്ക്കൽ തുടങ്ങിയ രോ​ഗങ്ങൾക്കുള്ളചികിത്സ ക്ലെയിമുകൾ പോളിസി എടുത്തതിന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് നടക്കുന്നതെങ്കിൽ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കൂടാതെ, പല പോളിസികൾക്കും ആശുപത്രി ചെലവുകളിലെ അതായത്. റൂം വാടകയ്ക്കൊക്കെ ചില പോളിസികളിൽ പരിധിയുണ്ടാകാം. അതറിഞ്ഞ ശേഷം മാത്രം ക്ലെയിം ചെയ്യുക. അല്ലെങ്കിൽ പോളിസി എടുക്കുന്നതിന് മുൻപ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കണം.

കവറേജ് കുറഞ്ഞാൽ

പലപ്പോഴും പോളിസിയുടെ കാലാവധി കഴിഞ്ഞതിനാലും, മൊത്തം ചികിത്സാ ചെലവ് ഇൻഷ്വർ ചെയ്ത തുകയേക്കാൾ കൂടുതലാകുമ്പോഴും ക്ലെയിം നിരസിക്കപ്പെടുന്നു.

സമയം

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ഇൻഷുറർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സമർപ്പിക്കണം. ഇല്ലെങ്കിൽ ക്ലെയിമുകൾ നിരസിക്കപ്പെട്ടേക്കാം

You might also like

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വര്‍ക് പെര്‍മിറ്റ് പുതുക്കൽ നടപടികള്‍ കര്‍ശനമാക്കി യുഎസ്

സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താനി താലിബാന്റെ ആക്രമണം; പാക് ആർമി ക്യാപ്റ്റനടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടു

‘അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും’; ട്രംപ്

ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ: ഹൂസ്റ്റണിലെ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയങ്ങൾ മണിക്കൂറുകൾ നീളുന്നു; വിമാനയാത്രികർ മുൻകൂട്ടി എത്താൻ നിർദ്ദേശം

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ്: പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനിക്ക് അനുകൂലം; പ്രധാന എതിരാളി സ്വതന്ത്ര സ്ഥാനാർഥിയായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോ

Top Picks for You
Top Picks for You