newsroom@amcainnews.com

കുട്ടികൾക്ക് പരുക്കേൽക്കാൻ സാധ്യതയെന്ന് കണ്ടെത്തൽ; നൂറുകണക്കിന് കോസ്റ്റ്‌വേ കിഡ്‌സ് കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ തിരിച്ചു വിളിച്ചു

ഓട്ടവ: കുട്ടികൾക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ നൂറുകണക്കിന് കോസ്റ്റ്‌വേ കിഡ്‌സ് കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. കോഫിയിലും ഗ്രേ നിറത്തിലും വിറ്റ സ്റ്റെപ്പ് സ്റ്റൂളിൻ്റെ പിൻഭാഗത്തുള്ള ബാറുകൾക്കിടയിൽ കുട്ടികളുടെ തല കുടുങ്ങി പരുക്കേൽക്കുമെന്ന് ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.

ഉപയോക്താക്കൾ കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ ഉപയോഗിക്കുന്നത് ഉടൻ തന്നെ നിർത്തി റീഫണ്ടിനായി കമ്പനിക്ക് തിരികെ നൽകണമെന്ന് ഹെൽത്ത് കാനഡ ഒരു അറിയിപ്പിൽ പറഞ്ഞു. ചൈനയിൽ നിർമ്മിച്ച സ്റ്റൂളുകൾ കോസ്റ്റ്‌വേ ഇറക്കുമതി ചെയ്ത് കാനഡയിൽ ഉടനീളം വിതരണം ചെയ്തതാണ്. 2021 ഒക്ടോബർ മുതൽ 2024 ഡിസംബർ വരെ 459 കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ കാനഡയിൽ വിറ്റഴിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ, ചൊവ്വാഴ്ച വരെ, കാനഡയിൽ എന്തെങ്കിലും അപകടമോ പരുക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കൈവശമുള്ളവർക്ക് 1-844-242-1885 എന്ന നമ്പറിലോ recall@costway.com എന്ന ഇമെയിൽ വിലാസത്തിലോ കോസ്റ്റ്‌വേയുമായി ബന്ധപ്പെടണം.

You might also like

യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

യുഎസ് സർവീസുകൾ വെട്ടിക്കുറച്ച് കനേഡിയൻ വിമാനക്കമ്പനികൾ

ഗാസ പുനര്‍നിര്‍മ്മാണം: ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ആദ്യ യോഗം ഇന്ന്

വിദ്യാഭ്യാസ മേഖലയിൽ പുതിയ നീക്കം; 476 സ്കൂളുകളിൽ പ്രത്യേക സഹായ സംഘങ്ങളെ വിന്യസിക്കാൻ ആൽബർട്ട

തീപിടുത്തത്തിന് സാധ്യത, ‘ലോജിക്സ്’ പവർ ബാങ്കുകൾക്ക് ഹെൽത്ത് കാനഡയുടെ വിലക്ക്; 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു

ഫ്രാങ്ക് സ്ട്രോനാക് ലൈംഗികാതിക്രമക്കേസ്: പതിറ്റാണ്ടുകൾക്ക് ശേഷവും മാറാത്ത മുറിവ്; കോടതിയിൽ പൊട്ടിക്കരഞ്ഞ് പരാതിക്കാരി

Top Picks for You
Top Picks for You