newsroom@amcainnews.com

‘ഞാൻ നിന്നെ സ്നേഹിച്ചു’; പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തി ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം; വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

വത്തിക്കാൻ സിറ്റി: പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തിയും അവർക്കുവേണ്ടെതെന്തെല്ലാമെന്നു ചിന്തിച്ചും ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം. ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന പേരിലുള്ള രേഖയി‍ൽ ശനിയാഴ്ചയാണ് മാർപാപ്പ ഒപ്പു ചാർത്തിയത്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.

2024 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ‘അവൻ നമ്മളെ സ്നേഹിച്ചു’ എന്ന ചാക്രികലേഖനത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ലിയോ മാർപാപ്പയുടെ ഉദ്ബോധനം. രാഷ്ട്രീയാംശങ്ങളൊന്നുമില്ലാതെ ആത്മീയ പ്രമേയങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ‘പണത്തിനുപിന്നാലെയുള്ള ഉന്മാദപ്പാച്ചിൽ’ അവസാനിപ്പിക്കാൻ കത്തോലിക്കരെ ഉദ്ബോധിപ്പിച്ചുള്ളതായിരുന്നു.

ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുർബാനയ്ക്കിടെ, സഭയ്ക്കിത് ‘സുവിശേഷപ്രഘോഷണത്തിന്റെ നവയുഗ’മാണെന്ന് ലിയോ മാർപാപ്പ പറഞ്ഞു. കൈനീട്ടി, നിറമനസ്സോടെ അഭയാർഥികളെ സ്വീകരിക്കാനും അവർക്ക് ആതിഥ്യമരുളാനുമുള്ള ദൗത്യത്തെപ്പറ്റിയാണ് മാർപാപ്പ പറഞ്ഞത്.

You might also like

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

Top Picks for You
Top Picks for You