newsroom@amcainnews.com

അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം; മരണ സംഖ്യ 36 ആയി

ന്യൂയോർക്ക്: അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ കനത്ത നാശനാഷ്ടം. ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിസോറിയിൽ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും വിവിധ നഗരങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.

ടെക്‌സസിൽ പൊടിക്കാറ്റിനെത്തുടർന്നുണ്ടായ കാർ അപകടങ്ങളിലുണ്ടായ മൂന്ന് മരണം ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടതായാണ്ണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിലാണ്. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. മിസോറിയിൽ പലയിടങ്ങളിൽ ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. സാധാരണനിലയിലേക്ക് എത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You