newsroom@amcainnews.com

2032-ഓടെ ചന്ദ്രനിൽ ഹോട്ടൽ! പിന്നിൽ 22-കാരനായ കനേഡിയൻ യുവാവ്; സ്പേസ് എക്സ്, എൻവിഡിയ തുടങ്ങിയ വമ്പൻ കമ്പനികളിലെ നിക്ഷേപകരുടെ പിന്തുണയും

ന്ദ്രനിൽ ഹോട്ടൽ പദ്ധതിക്ക് പിന്നിൽ 22-കാരനായ കനേഡിയൻ യുവാവ്. സ്കൈലർ ചാൻ എന്ന കനേഡിയൻ യുവാവാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. വാൻകൂവറിൽ ജനിച്ച് വളർന്ന ഇദ്ദേഹം ടെസ്‌ലയ്ക്ക് വേണ്ടി സോഫ്റ്റ്‌വെയർ നിർമ്മിക്കുകയും നാസയുടെ സഹായത്തോടെയുള്ള 3D പ്രിൻ്റർ ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

യുസി ബെർക്ക്‌ലിയിൽ നിന്ന് ബിരുദം നേടിയ ചാൻ, തൻ്റെ റോൾ മോഡലായി കാണുന്നത് പ്രശസ്ത ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഹാഡ്‌ഫീൽഡിനെയാണ്. ഗാലക്റ്റിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് എന്ന തൻ്റെ കമ്പനിയിലൂടെ ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. 2032-ഓടെ ഹോട്ടൽ യാഥാർത്ഥ്യമാക്കാനാണ് ചാൻ ലക്ഷ്യമിടുന്നത്, ഇതിനായി സ്പേസ് എക്സ് (SpaceX), എൻവിഡിയ (Nvidia) തുടങ്ങിയ വമ്പൻ കമ്പനികളിലെ നിക്ഷേപകരുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. ബഹിരാകാശ വ്യവസായം “രണ്ട് തൂണുകളാൽ താങ്ങിനിർത്തപ്പെട്ടിരിക്കുകയാണെന്ന്” അദ്ദേഹം പറഞ്ഞു. നാസ പോലുള്ള സർക്കാർ ഏജൻതെന്നും സ്കൈലർ ചാൻ പറഞ്ഞു.

ജി.ആർ.യു തങ്ങളുടെ ബുക്കിംഗ് വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇതിലെ വിവരങ്ങൾ അനുസരിച്ച് 2029-ൽ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിലൂടെ അവിടുത്തെ പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് ഇഷ്ടികകൾ നിർമ്മിക്കുന്ന രീതി പരീക്ഷിക്കും. അടുത്ത ഘട്ടമായി, താമസത്തിനായി ഒരു ചെറിയ വാസസ്ഥലം നിർമ്മിക്കും. വലിയ ജനാലകളോടു കൂടിയ വിശാലമായ മുറികളാണ് കമ്പനിയുടെ വീഡിയോയിൽ ഉള്ളത്. കമ്പനി ജീവനക്കാരെയും തേടുന്നുണ്ട്. “ഫൗണ്ടിംഗ് മെമ്പർ ഓഫ് ടെക്നിക്കൽ സ്റ്റാഫ്” എന്ന തസ്തികയിലേക്ക് വർഷം 80,000 ഡോളർ മുതൽ 1,30,000 ഡോളർ വരെ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്.

You might also like

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

Top Picks for You
Top Picks for You