newsroom@amcainnews.com

‘ഹോം എലോൺ’ താരം കാതറിൻ ഒഹാര അന്തരിച്ചു

വാഷിങ്ടൺ : എമ്മി പുരസ്‌കാര ജേതാവും പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടിയുമായ കാതറിൻ ഒഹാര(71) അന്തരിച്ചു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച ലൊസാഞ്ചലസിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയയായ നടിയാണ് കാതറിൻ. ‘ഹോം എലോൺ’ സിനിമയിലെ അമ്മയുടെ കഥാപാത്രവും ടിവി ഷോയായ ‘ഷിറ്റ്‌സ് ക്രീക്കി’ലെ വേഷവും ഏറെ ശ്രദ്ധ നേടി. 1954 മാർച്ച് നാലിന് കാനഡയിലാണ് കാതറിന്റെ ജനനം. 1976-84 കാലയളവിൽ ടൊറൻ്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയത്തിലെത്തിയത്‌. ആഫ്റ്റർ ഔവേഴ്‌സ്(1985), ഹാർട്ട്‌ബേൺ(1986), ബീറ്റിൽജ്യൂസ്(1988), ഹോം അലോൺ(1990) ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്(1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഹാസ്യവേഷങ്ങളിലൂടെയും വൈകാരികമായ പ്രകടനങ്ങളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരിയായി അവർ മാറി. ഹാസ്യവേദികളിൽ നിന്ന് അഭിനയരംഗത്തെത്തിയ കാതറിൻ ഒഹാര, ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും പകരം വെക്കാനില്ലാത്ത പ്രതിഭയാണെന്ന് തെളിയിച്ചു. ‘ഹോം എലോൺ’ സിനിമയിലെ കെവിന്റെ അമ്മയായ കെയ്റ്റ് മക്കാലിസ്റ്റർ എന്ന വേഷത്തിലൂടെയാണ്. കരിയറിന്റെ രണ്ടാം പകുതിയിൽ മോയ്‌റ റോസ് എന്ന കഥാപാത്രത്തിലൂടെ അവർ വലിയ തിരിച്ചുവരവ് നടത്തി. ഈ വേഷത്തിന് മികച്ച നടിക്കുള്ള എമ്മി പുരസ്കാരവും ഗോൾഡൻ ഗ്ലോബ് അവാർഡും അവരെ തേടിയെത്തി.കാതറിന്റെ നിര്യാണത്തിൽ ഹോളിവുഡ് സിനിമാ ലോകം അനുശോചിച്ചു. ‘ഹോം എലോൺ’ ചിത്രത്തിൽ അവരുടെ മകനായി അഭിനയിച്ച മാക്കൗലി കൾക്കിൻ “അമ്മേ, നമുക്ക് ഇനിയും സമയം ബാക്കിയുണ്ടെന്നാണ് ഞാൻ കരുതിയത്” എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായ ബോ വെൽഷ് ആണ് ഭർത്താവ്. മാത്യു, ലൂക്ക് എന്നിവർ മക്കളാണ്.

You might also like

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

Top Picks for You
Top Picks for You