newsroom@amcainnews.com

സ്‌കാർബറോ റെസ്റ്ററന്റിലെ വാഷ്‌റൂമിൽ ഒളിക്യാമറ; സ്ഥാപന ഉടമയായ 25കാരൻ അറസ്റ്റിൽ

ടൊറന്റോ: സ്‌കാർബറോയിലെ റസ്റ്ററന്റിലെ വാഷ്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ സ്ഥാപന ഉടമ അറസ്റ്റിലായതായി ടൊറന്റോ പോലീസ്. ഫിഞ്ച് അവന്യു ഈസ്റ്റിലെ മിഡ്‌സാൻഡ് അവന്യൂ ഏരിയയിലുള്ള ‘യോമിസ് റൈസ് എക്‌സ് യോഗർറ്റ്’ എന്ന സ്ഥാപനത്തിന്റെ ഉടമ സെഹാൻ സൂ(25) ആണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് ഇയാൾ ക്യാമറ സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഒരു മാസത്തോളം ഒളിക്യാമറ വാഷ്‌റൂമിൽ ഉണ്ടായിരുന്നുവെന്നും നവംബറിലാണ് ഇത് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രിൽ 20ന് ടൊറന്റോ സ്വദേശിയായ സെഹാൻ സൂവിനെ അറസ്റ്റ് ചെയ്തു. 2024 ഒക്ടോബറിനും നവംബറിനും ഇടയിൽ റസ്റ്ററന്റിലെ വാഷ്‌റൂം ഉപയോഗിച്ചവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറന്റോ പോലീസ് അഭ്യർത്ഥിച്ചു.

You might also like

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You