തിങ്കളാഴ്ച കാല്‍ഗറി നഗരത്തില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഞായറാഴ്ച രാത്രി കാല്‍ഗറിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ, ആലിപ്പഴം വീഴ്ച, ശക്തമായ കാറ്റ് എന്നിവ ഉണ്ടായിരുന്നു. കൂടാതെ നഗരത്തില്‍ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
തിങ്കളാഴ്ചയും കനത്ത മഴ തുടരുമെന്നും 50 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാമെന്നും ECCC പറയുന്നു. വൈകുന്നേരത്തോടെ മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.