newsroom@amcainnews.com

Health Tips : വാൾനട്ടോ ബദാമോ? മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?

വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ബദാം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മികച്ചതാണ്. 28 ഗ്രാം സെർവിംഗിൽ (ഏകദേശം 23 ബദാം) ഏകദേശം 7.3 മില്ലിഗ്രാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

മുടിവളർച്ചയിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. മുടി വേ​ഗത്തിൽ വളരുന്നതിന് ഏത് നട്സാണ് ഏറ്റവും മികച്ചത് ബദാമോ വാൾനട്ടോ?

ഈ രണ്ട് നട്സുകളിലും മുടിയുടെ ആരോഗ്യത്തിന് ​ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ബദാം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മികച്ചതാണ്. 28 ഗ്രാം സെർവിംഗിൽ (ഏകദേശം 23 ബദാം) ഏകദേശം 7.3 മില്ലിഗ്രാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും സിങ്കിൻ്റെയും മികച്ച ഉറവിടം കൂടിയാണ് ബദാം.

 ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. 28 ഗ്രാം വാൽനട്ടിൽ 2.5 ഗ്രാം ഒമേഗ-3 അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ചെമ്പ്, സെലിനിയം എന്നിവയും മുടിയുടെ നിറവും ഘടനയും നിലനിർത്താൻ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. വാൾനട്ടിൽ പോളിഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ആരോഗ്യകരമായ വളർച്ചയ്ക്കും സഹായിക്കുന്നു.

ബദാമിലെ വിറ്റാമിൻ ഇ ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. വാൾനട്ടിലെ ഒമേഗ -3 മുടി ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടിയ്ക്കും ​ഗുണം ചെയ്യും.

വാൾനട്ടിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. താരനെ ചെറുക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും തലയോട്ടിയിലെ മോശം അവസ്ഥകൾ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സെലിനിയം പങ്ക് വഹിക്കുന്നു. 

You might also like

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You