newsroom@amcainnews.com

ആരോഗ്യ ഉൽപ്പന്നങ്ങളും മരുന്നുകളും ഓൺലൈനായി വാങ്ങുന്നതിൽ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ

ഓട്ടവ: ആരോഗ്യ സംബന്ധമായ ഉൽപ്പന്നങ്ങളും മറ്റ് മരുന്നുകളും ഓൺലൈനായി വാങ്ങുന്നതിൽ കനേഡിയൻമാർക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. വ്യാജ മരുന്നുകൾക്കെതിരായ അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി ആയിരക്കണക്കിന് പായ്ക്കറ്റുകൾ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് തടയുകയും ഒപ്പം രാജ്യത്ത് എത്തിയതിന് ശേഷം പിടിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്.

2024 ഡിസംബർ 16 മുതൽ 2025 മെയ് 16 വരെ, ഇന്റർപോൾ 90 രാജ്യങ്ങളിലായി നടത്തിയ ഒരു ഓപ്പറേഷൻ വഴി 88 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 50.4 ദശലക്ഷം ഡോസ് അനധികൃത മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. 769 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലോകമെമ്പാടുമുള്ള 123 ക്രിമിനൽ ഗ്രൂപ്പുകളെ ഇല്ലാതാക്കുകയും ചെയ്തെന്നും ഇത് സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണെന്നും അധികൃതർ പറയുന്നു.

വ്യാജവും അംഗീകൃതമല്ലാത്തതുമായ മരുന്നുകൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടമാണ് ഉണ്ടാക്കുന്നത്. അവയിൽ അപകടകരമായതോ നിയമവിരുദ്ധമോ ആയ ചേരുവകൾ ഉൾപ്പെട്ടേക്കാം. അത് ഗുരുതരമായ രോഗത്തിനോ മരണത്തിനോ പോലും കാരണമാകുമെന്ന് ഇന്റർപോൾ ഉദ്യേഗസ്ഥനായ ഡേവിഡ് കൗണ്ടർ പറഞ്ഞു.

You might also like

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

Top Picks for You
Top Picks for You