newsroom@amcainnews.com

മിസിസാഗയിലെ ഇസ്ലാമിക് സെന്ററിൽ നടന്ന വിദ്വേഷ പ്രേരിത ആക്രമണം; മുസ്ലീം സമൂഹം സുരക്ഷാ ആശങ്കയിൽ

മിസിസാഗയിലെ ഇസ്ലാമിക് സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മുസ്ലീം കമ്മ്യൂണിറ്റികൾ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് മിൻഹാജ് ഖുർഷി. ഓഗസ്റ്റ് 15ന് പുലർച്ചെയാണ് ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുടെ മിസിസാഗ സെന്ററിന് നേരെ ആക്രമണമുണ്ടായത്. ഇസ്ലാം മതത്തിനോടുള്ള വിദ്വേഷ പ്രേരിത ആക്രമണമാണെന്നാണ് ഇതെന്ന് കരുതുന്നതായി മിൻഹാജ് ഖുർഷി പറഞ്ഞു. സംഭവത്തിൽ പീൽ റീജിയണൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

സെന്ററിന്റെ ഗ്ലാസ് ഡോറുകൾ ഒരാൾ സ്‌കേറ്റ് ബോർഡ് ഉപയോഗിച്ച് തകർക്കുന്നതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് മുമ്പ് വീഡിയോ ദൃശ്യങ്ങളിലുള്ള ആൾ പലതവണ സ്ഥലത്തുകൂടി കടന്നുപോകുന്നതും സൗഹൃദപരമായ രീതിയിൽ പെരുമാറിയതായി കണ്ടിട്ടുണ്ടെന്നും ഖുർഷി പറഞ്ഞു. ആക്രമണത്തിന് ശേഷം മുസ്ലീം സമൂഹം വളരെയധികം പീഡിക്കപ്പെടുന്നുണ്ടെന്നും വൈകുന്നേരങ്ങളിലെ പഠനക്ലാസുകളിലേക്കും ഖുർആൻ ക്ലാസുകളിലേക്കും കുട്ടികൾ വരാതെയായെന്നും ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഖുർഷി കൂട്ടിച്ചേർത്തു.

You might also like

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

Top Picks for You
Top Picks for You