newsroom@amcainnews.com

കാനേഡിയൻ സർക്കാർ പോർട്ടലുകളിൽനിന്ന് ഹാക്കർമാർ ഒരു ദശലക്ഷത്തോളം ഡാറ്റ ചോർത്തിയതായി റിപ്പോർട്ട്‌

ഓട്ടവ: കാനേഡിയൻ സർക്കാർ പോർട്ടലുകളിൽനിന്ന് ഏകദേശം ഒരു ദശലക്ഷം ഡാറ്റ ചോർത്തപ്പെട്ടതായി റിപ്പോർട്ട്. ഒരു കോടിയോളം കാനഡക്കാരുടെ ഡാറ്റ, ഹാക്കർമാർ മോഷ്ടിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. 8,80,000-ത്തിലധികം ഫോൺ നമ്പരും, 85,000-ത്തിലധികം ഇമെയിൽ വിലാസവും ചോർത്തപ്പെട്ടതായി Employment and Social Development Canada (ESDC) സ്ഥിരീകരിച്ചു.

ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ 8,81,000-ത്തിലധികം വ്യാജ SMS സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. സർക്കാർ വെബ്സൈറ്റുകളോട് സാമ്യമുള്ള ഫിഷിംഗ് ലിങ്കുകളുമായാണ് സന്ദേശങ്ങൾ എത്തിയത്. ഇൻ്ററാക്കിൻ്റെ ഉടമസ്ഥതയിലുള്ള 2Keys എന്ന മൾട്ടി-ഫാക്ടർ ഓതൻ്റിക്കേഷൻ സോഫ്റ്റ്‌വെയറിലെ സുരക്ഷാ വീഴ്ചയാണ് ഡാറ്റ ചോർച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതുവരെ അക്കൗണ്ടുകളോ വ്യക്തിഗത വിവരങ്ങളോ നേരിട്ട് ചോർത്തപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

You might also like

2026 വിന്‍റർ ഒളിംപിക്സ്: ഫിൻലൻഡിനെ തകർത്ത് കാനഡ ഐസ് ഹോക്കി ഫൈനലിൽ

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

ഗാസ പുനര്‍നിര്‍മ്മാണം: ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ആദ്യ യോഗം ഇന്ന്

മിലാനോ കോർട്ടിന 2026: വനിതാ ഹോക്കിയിൽ കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണ്ണം

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

കാനഡ ഇമിഗ്രേഷനിൽ വൻ മാറ്റം: പുതിയ എക്സ്പ്രസ് എൻട്രി വിഭാഗങ്ങൾ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You