newsroom@amcainnews.com

ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം ഓസ്‌ട്രേലിയയിൽ വീണ്ടും തോക്കുധാരിയുടെ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്

സിഡ്നി: ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം വീണ്ടും ഓസ്‌ട്രേലിയയിൽ തോക്കുധാരിയുടെ ആക്രമണം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് അജ്ഞാതനായ അക്രമി വ്യാഴാഴ്ച വെടിയുതിർത്തത്. വെടിവയ്പിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

ന്യൂ സൗത്ത് വെയിൽസിലെ 1,500 ഓളം ആളുകൾ താമസിക്കുന്ന ലേക്ക് കാർജെലീഗോ പട്ടണത്തിലാണ് വെടിവയ്പുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. അക്രമിയെ ഇനിയും കീഴ്പ്പെടുത്താനായിട്ടില്ല. അതേസമയം 2025 ഡിസംബർ 14നുണ്ടായ ബോണ്ടയ് ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്കു നിയമം കർശനമാക്കാൻ കഴിഞ്ഞ ദിവസം ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. തോക്കു നിയമം കർശനമാക്കാനും വിദ്വേഷ പ്രസംഗം തടയാനും വേണ്ടി ഓസ്ട്രേലിയൻ പാർലമെന്റ് 2 ബില്ലുകളാണ് പാസാക്കിയത്.

ബോണ്ടയ് ബീച്ചിൽ ജൂതവംശജരുടെ ആഘോഷത്തിനിടെ സജിദ് അക്രം (50, മകൻ നവീദ് അക്രം (24) എന്നിവർ നടത്തിയ വെടിവയ്പിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സജിദ് അക്രമിന് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് ഉണ്ടായിരുന്നു.

You might also like

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

Top Picks for You
Top Picks for You