വടക്കൻ ബ്രിട്ടിഷ് കൊളംബിയ തീരത്തെ ഓയിൽ ടാങ്കർ നിരോധനം നിലനിർത്തുകയാണെങ്കിൽ പുതിയ എണ്ണ പൈപ്പ്ലൈൻ പദ്ധതികൾ അംഗീകരിക്കാൻ തയ്യാറാണെന്ന് ബി സി പ്രീമിയർ ഡേവിഡ് എബി. ടാങ്കർ നിരോധനം നിലനിർത്താൻ നമുക്ക് ധാരണയിലെത്താൻ കഴിയുമെങ്കിൽ, പൈപ്പ്ലൈൻ ചർച്ചകൾ ആരംഭിക്കാമെന്നു എബി കൂട്ടിച്ചേർത്തു. പ്രവിശ്യയിലെ തീരദേശ സമൂഹങ്ങളുടെയും തദ്ദേശീയ ഗോത്രങ്ങളുടെയും ആശങ്കകൾ പരിഗണിച്ച്, പുതിയ പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറാണെന്ന് എബി അറിയിച്ചു.
പുതിയ പൈപ്പ്ലൈനിനായി ആൽബർട്ടയും ഫെഡറൽ സർക്കാരും ധാരണാപത്രം (MOU) ഒപ്പിട്ടതിന് പിന്നാലെയാണ് ഈ വിഷയത്തിൽ എബി നിലപാട് വ്യക്തമാക്കിയത്. അതേസമയം പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്ന് ഒപ്പിട്ട ഈ കാരാറിൽ ആവശ്യമെങ്കിൽ ഓയിൽ ടാങ്കർ നിരോധനത്തിൽ മാറ്റങ്ങൾ വരുത്താമെന്ന് ഫെഡറൽ സർക്കാർ സമ്മതിച്ചിരുന്നു.







