newsroom@amcainnews.com

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

മേരിക്കൻ പൗരന്മാരായി മാറിയ ഗ്രീൻ കാർഡ് ഉടമകൾക്ക് അവരുടെ യുഎസ് പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടന്ന് റിപ്പോർട്ട്. എൻഫോഴ്‌സ്‌മെൻ്റ് അധികാരികൾ അടുത്തിടെ നൽകിയ മെമ്മോറാണ്ടത്തിലാണ് ഇതു സംബന്ധിച്ച സൂചനകൾ ഉള്ളത്. വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ യുഎസ് പൗരൻമാരുടെ പൗരത്വം റദ്ദാക്കുന്നതിനും നിഷേധിക്കുന്നതിനും യുഎസ് നീതിന്യായ വകുപ്പ് ലക്ഷ്യമിടുന്നു എന്നാണ് റിപ്പോർട്ട്.

കോൺഗ്രസിൻ്റെയും ഐഎൻഎയുടെയും ആവശ്യകതകൾ നിറവേറ്റുന്ന നിയമപരമായ സ്ഥിര താമസക്കാർക്ക് (എൽപിആർ) അല്ലെങ്കിൽ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നൽകുന്ന പ്രക്രിയയാണ് നാച്ചുറലൈസേഷൻ. ഇത് അവരെ നിയമപരമായി യുഎസിനുള്ളിൽ സ്ഥിരമായി താമസത്തിന് അനുവദിക്കുന്നു. നിയമവിരുദ്ധമായ സമ്പാദനം മൂലമോ, പൗരത്വ അപേക്ഷ നൽകുമ്പോഴും പരിശോധന നടത്തുമ്പോഴും മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകുകയോ അല്ലെങ്കിൽ വസ്തുതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലോ, ഒരു വ്യക്തിയുടെ യുഎസ് പൗരത്വം ഔദ്യോഗികമായി റദ്ദാക്കുന്നതിനെയാണ് ഡിനാച്ചുറലൈസേഷൻ എന്ന് പറയുന്നത്.

യുദ്ധക്കുറ്റവാളികളോ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായവരോ ആയവരുടെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനായി ഡിനാച്ചുറലൈസേഷൻ ഉപയോഗിച്ചിരുന്നു എന്നാണ് മുൻകാല കേസുകൾ കാണിക്കുന്നത്. എന്നാൽ പ്രസിഡൻ്റ് ട്രംപിൻ്റെ ഭരണത്തിൻ കീഴിൽ, നികുതി റിട്ടേണിൽ വരുമാനം കുറച്ചുകാണുന്നത് പോലും യുഎസ് പൗരനല്ലെന്ന് പ്രഖ്യാപിക്കുന്നതിന് കാരണമാകും. ഇത് സംബന്ധിച്ച ചില കേസുകളും അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷം മുൻപ് തെറ്റായ ടാക്സ് റിട്ടേൺ സമർപ്പിച്ച യുവതിയുടെ പൌരത്വം റദ്ദാക്കാൻ പ്രോസിക്യൂട്ടർമാർ കോടതിയോട് ആവശ്യപ്പെട്ട സംഭവവും അടുത്തിടെ വാർത്തയായിരുന്നു.

You might also like

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You