newsroom@amcainnews.com

ലോസ് ആഞ്ചലസിൽ കര്‍ഫ്യു പ്രഖ്യാപിച്ച് ഗവര്‍ണര്‍

ലോസ് ആഞ്ചലസിൽ കുടിയേറ്റക്കാരുടെ പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങിയതോടെ കര്‍ഫ്യു പ്രഖ്യാപിച്ച് ഗവര്‍ണര്‍. ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ മേയര്‍ കേരണ്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്. രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെയാകും കര്‍ഫ്യു. ഇന്നലെ മാത്രം 197 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. അതിനിടെ, പ്രക്ഷോഭം നേരിടാന്‍ 700 മറീനുകളെ കൂടി ട്രംപ് നിയോഗിച്ചു. നേരത്തെ വിന്യസിച്ച 4000 നാഷനല്‍ ഗാര്‍ഡുകള്‍ക്ക് പുറമേയാണിത്.

ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് ലോസ് ആഞ്ചലസ് പൊലീസ് ചീഫ് ജീം മക്ഡോണല്‍ പറഞ്ഞു. അടിയന്തരാവസ്ഥ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. ശനിയാഴ്ച മുതല്‍ നഗരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു. ശനിയാഴ്ച മാത്രം 27 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച അത് 40 ആയി. തിങ്കളാഴ്ച 114 പേരെയും ചൊവ്വാഴ്ച 197 പേരെയും അറസ്റ്റ് ചെയ്തു.

You might also like

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

പ്രൊഫ. എം.കെ സാനു അന്തരിച്ചു

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You