newsroom@amcainnews.com

മഴ പെയ്യുമ്പോൾ കുട പിടിച്ചു കൈകൾ തളരുന്ന കാലം മാറുന്നു… കുട ഇനി കൂടെപ്പറക്കും! പിന്തുടർന്ന് പറക്കുന്ന ‘ഡ്രോൺ കുട’യുമായി കനേഡിയൻ എഞ്ചിനിയർ

ഴ പെയ്യുമ്പോൾ കുട പിടിച്ചു കൈകൾ തളരുന്ന കാലം മാറുന്നു. പിന്തുടർന്ന് ആകാശത്ത് പറക്കുന്ന ‘ഡ്രോൺ കുട’യുമായി കനേഡിയൻ എഞ്ചിനിയർ ജോൺ സെ രംഗത്ത്. സാധാരണ കുടയുടെ രൂപഘടനയും ആധുനിക ഡ്രോൺ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഈ അത്ഭുത ഉപകരണം നിർമ്മിച്ചിരിക്കുന്നത്. കുടയുടെ ഉള്ളിലായി ഘടിപ്പിച്ചിട്ടുള്ള ക്വാഡ്‌കോപ്റ്റർ സംവിധാനവും സെൻസറുകളും ഓൺബോർഡ് കമ്പ്യൂട്ടിംഗ് ശേഷിയും ഇതിനെ സ്വയം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൈകൾ കൊണ്ട് പിടിക്കാതെ തന്നെ ആളുകളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കി തലയ്ക്ക് മുകളിൽ തണലൊരുക്കി ഈ കുട പറന്നു നടക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലിഡാർ (LiDAR) സെൻസറുകളും അത്യാധുനിക ഡെപ്ത് സെൻസിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് കുടയുടെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്. ഉടമയുടെ സ്ഥാനവും വേഗതയും തത്സമയം വിശകലനം ചെയ്യുന്നതിലൂടെ തടസ്സങ്ങളില്ലാതെ സുരക്ഷിതമായി പറക്കാൻ ഈ ഉപകരണത്തിന് സാധിക്കും. ‘ഐ ബിൽഡ് സ്റ്റഫ്’ (I Build Stuff) എന്ന തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ജോൺ പങ്കുവെച്ച ഈ കണ്ടുപിടുത്തം ഇതിനോടകം തന്നെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സാങ്കേതിക പരിമിതികൾ മറികടന്ന് ഭാവിയിൽ ഈ ഉൽപ്പന്നം വിപണിയിലെത്തുകയാണെങ്കിൽ, നഗരയാത്രകളിലും വിനോദസഞ്ചാര മേഖലകളിലും ഇതൊരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

കാനഡയിലെ ന്യൂ ബ്രൺസ്വിക് കുടിയേറ്റ നിയമങ്ങൾ പരിഷ്കരിച്ചു; ഹോട്ടൽ, റീട്ടെയിൽ മേഖലകളിൽ നിയന്ത്രണം, ആരോഗ്യ-നിർമ്മാണ മേഖലകൾക്ക് മുൻഗണന

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ഓപ്പൺ വർക്ക് പെർമിറ്റ് പ്രോഗ്രാമുകൾ ഈ വർഷം അവസാനിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ്

കാനഡയിലെ ടാക്സ് ഫയലിംഗ് സീസൺ ആരംഭിക്കുന്നു, പിഴകൾ ഒഴിവാക്കാം.. ഓർത്തിരിക്കേണ്ട തീയതികൾ; കുറഞ്ഞ വരുമാനമുള്ളവർക്കായി സി.ആർ.എയുടെ ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം

കാൽഗറിയിൽ വീടുകളി‍ൽ മോഷണ പരമ്പര, അന്വേഷണം ആരംഭിച്ചു; ജാഗ്രത പാലിക്കാണമെന്ന് പോലീസ്

Top Picks for You
Top Picks for You