newsroom@amcainnews.com

ആഗോള പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവും; കാനഡക്ക് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

ടൊറന്റോ : യുഎസ് വ്യാപാര യുദ്ധം ആരംഭിച്ചത് മുതലുള്ള ആഗോള പ്രതിസന്ധികള്‍ക്കിടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി കാനഡയിലെ സാമ്പത്തിക വിദഗ്ധര്‍.

ടിഡി ബാങ്കിലെ മുന്‍ ഉന്നത സാമ്പത്തിക വിദഗ്ധനായ ഡോണ്‍ ഡ്രമ്മണ്ട് പറയുന്നത് ഇങ്ങനെയാണ്. ‘ചില ഫലങ്ങള്‍ നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞു,’ഫെബ്രുവരിയിലെ തൊഴില്‍ വളര്‍ച്ച മന്ദഗതിയിലായതും മാര്‍ച്ചില്‍ 33,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘നമുക്ക് ഉണ്ടാകാന്‍ പോകുന്ന ബലഹീനതയുടെ മുന്നോടിയാണിതെന്ന് ഞാന്‍ കരുതുന്നു, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ മേഖലയിലാണ് സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നത് ‘ ഡോണ്‍ ഡ്രമ്മണ്ട് കൂട്ടിച്ചേര്‍ത്തു.

ആഗോള സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകുമെന്നും ഇത് കാനഡയില്‍ വ്യാപക തൊഴില്‍ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നും ഡ്രമ്മണ്ട് ആശങ്ക പ്രകടിപ്പിച്ചു. മാന്ദ്യം പിടിമുറുക്കിയാല്‍ ഒന്റാരിയോയില്‍ മാത്രം അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഡ്രമ്മണ്ട് മുന്നറിയിപ്പ് നല്‍കി.

അതേസമയം പരിഹരിക്കപ്പെടാത്ത ഈ വ്യാപാര പ്രശ്‌നങ്ങള്‍ ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ഡ്രമ്മണ്ട് അഭിപ്രായപ്പെട്ടു.

You might also like

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കാനഡയിൽ ഐഡന്റിറ്റി തെഫ്റ്റ് വർദ്ധിക്കുന്നു; താൻ ഒപ്പിടാത്ത ചെക്കുകൾ ബാങ്കിലെത്തി; തട്ടിപ്പിനിരയായി മാനിറ്റോബ സ്വദേശി; സാമ്പത്തിക സുരക്ഷയിൽ ആശങ്ക

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; മുതിർന്ന എം.പി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നു

Top Picks for You
Top Picks for You