ജപ്പാനിൽ സ്കീ റിസോർട്ടിൽ സ്നോബോർഡിങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ പൗരൻ മരിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. 39 വയസ്സുള്ള ആഷ്ലി കേ ബെർണീസ് ആണ് മരിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനേഡിയൻ ഉദ്യോഗസ്ഥർ കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്ലോബൽ അഫയേഴ്സ് കാനഡ വക്താവ് ജോൺ ബാബ്കോക്ക് അറിയിച്ചു.







