newsroom@amcainnews.com

ഗാസ വെടിനിര്‍ത്തല്‍: ഇസ്രയേലിന് മേല്‍ സമ്മര്‍ദവുമായി ട്രംപ്

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രയേലിനുമേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, വൈകാതെ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായേക്കുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഗാസയുടെ ഭരണം ക്രമീകരിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ലക്ഷം ജനങ്ങളുള്ള ഗാസ മുനമ്പിന്റെ ഭരണം ഈജിപ്തും യുഎഇയും ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാക്കുക എന്നതാണ് പ്രധാന നിര്‍ദേശം. ഇതിന് പകരമായി പലസ്തീനെ ഒരു രാജ്യമായി ഇസ്രയേല്‍ അംഗീകരിക്കണമെന്നാണ് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, നെതന്യാഹു ഇതിന് തയ്യാറാവാത്തതാണ് ചര്‍ച്ചകള്‍ക്ക് പ്രധാന തടസ്സം.

അതേസമയം, ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം 20-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭക്ഷണം കാത്തുനിന്ന പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത്തരം വെടിവെപ്പില്‍ 500-ലധികം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

Top Picks for You
Top Picks for You