newsroom@amcainnews.com

ജി7 ഉച്ചകോടി: ആൽബർട്ടയിലെ കനനാസ്കിസിൽ വാഹനനിയന്ത്രണം

ജി7 ഉച്ചകോടി നടക്കുന്ന ആൽബർട്ടയിലെ കനനാസ്കിസിൽ പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർ‌സി‌എം‌പി. ജൂൺ 14 മുതൽ 18 വരെ ഹൈവേ 40-യിൽ നിയന്ത്രണം തുടരും. കനനാസ്കിസ് ലേക്ക് ട്രെയിൽ ജങ്ഷനിലെ ഹൈവേ 1 ജങ്ഷൻ മുതൽ നോർത്ത് വിന്റർ ക്ലോഷർ ഗേറ്റ് വരെയുള്ള ഹൈവേ 40- യിൽ പൊലീസ് പാർക്കിങ് നിരോധനം നടപ്പിലാക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യാന്തര നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണമെന്ന് ആർ‌സി‌എം‌പി ഇന്റഗ്രേറ്റഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗ്രൂപ്പ് (ഐ‌എസ്‌എസ്‌ജി) അറിയിച്ചു.

നിരോധനം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തില്ലെങ്കിലും വാഹനം പിടിച്ചെടുക്കുമെന്ന് ഐ‌എസ്‌എസ്‌ജി പറയുന്നു. ഐ‌എസ്‌എസ്‌ജിയും ആൽബർട്ട ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇക്കണോമിക് കോറിഡോഴ്‌സും ചേർന്നാണ് നിയന്ത്രണം നടപ്പിലാക്കുന്നത്.

You might also like

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

Top Picks for You
Top Picks for You