പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവിലയിൽ അപ്രതീക്ഷിതമായ കുറവ് രേഖപ്പെടുത്തി. പ്രത്യേക വില പുതുക്കലിലൂടെ പെട്രോളിന് 3.7 സെന്റ് കുറഞ്ഞ് ലിറ്ററിന് 166.5 സെന്റിലെത്തി. ഡീസൽ വിലയിലാണ് വലിയ മാറ്റമുണ്ടായത്. ലിറ്ററിന് 16.1 സെന്റ് കുറഞ്ഞതോടെ ഡീസൽ വില 213.8 സെന്റായി.
ആഗോള വിപണിയിലെ അസ്ഥിരതയും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അയൽ പ്രവിശ്യകളിൽ മാറ്റമില്ലെങ്കിലും വെള്ളിയാഴ്ച മൂന്ന് പ്രവിശ്യകളിലും അടുത്ത നിരക്ക് പ്രഖ്യാപനം ഉണ്ടാകും.







