newsroom@amcainnews.com

സൗഹൃദപരമായ കനേഡിയൻ സംസ്‌കാരം; ലോകമെമ്പാടുമുള്ള ആളുകൾ പോകാൻ ആഗ്രഹിക്കുന്ന സ്വപ്‌ന സ്ഥലങ്ങളുടെ പട്ടികയിൽ കാനഡ ഒന്നാം സ്ഥാനത്ത്

ഓട്ടവ: ലോകമെമ്പാടുമുള്ള ആളുകൾ പോകാൻ ആഗ്രഹിക്കുന്ന സ്വപ്‌ന സ്ഥലങ്ങളുടെ പട്ടികയിൽ കാനഡ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആളുകൾ ഏറ്റവും കൂടുതൽ മാറിത്താമസിക്കാൻ ഇഷ്ടപ്പെടുന്ന, സ്വപ്‌നം കാണുന്ന രാജ്യങ്ങളുടെ പട്ടിക ഇന്റർനാഷണൽ മണി ട്രാൻസ്ഫർ സർവീസ് ആയ റെമിറ്റ്‌ലിയാണ് പുറത്തുവിട്ടത്. 26 രാജ്യങ്ങളിലായി 4,800 ലധികം ആളുകളെയാണ് സർവേ ചെയ്തത്. ഇഷ്ടപ്പെടുന്ന രാജ്യങ്ങളിൽ പുതിയ ജീവിതം ആരംഭിക്കാനുള്ള ആളുകളുടെ സ്വപ്‌നങ്ങൾക്ക് പിന്നിലെ പ്രചോദനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

തിരക്കുകളില്ലാത്ത ജീവിതം, മെച്ചപ്പെട്ട വർക്ക്-ലൈഫ് ബാലൻസ്, മികച്ച തൊഴിൽ അവസരങ്ങൾ എന്നിവയെല്ലാം പരിഗണിച്ചിരുന്നു. ജീവിത നിലവാരം, ജീവിതശൈലി, തൊഴിലവസരങ്ങൾ, വൈവിധ്യമാർന്ന ഭൂപ്രകൃതി, സ്വാഗതാർഹമായ സമൂഹങ്ങൾ എന്നിങ്ങനെയാണ് എന്നിവയാണ് തങ്ങളുടെ സ്വപ്‌ന ലക്ഷ്യസ്ഥാനം കണ്ടെത്താൻ അടിസ്ഥാനമാക്കിയതെന്ന് സർവേയിൽ പങ്കെടുത്തവർ പറഞ്ഞു. മികച്ച വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ നഗരങ്ങൾ, ഔട്ട്‌ഡോർ ആക്റ്റിവിറ്റികൾക്കുള്ള അവസരങ്ങൾ എന്നിവയിലൂടെ കാനഡ നിരവധി ആളുകൾക്ക് സ്വപ്‌നരാജ്യമായി മാറുന്നു. ആളുകൾ അന്വേഷിക്കുന്ന സ്ഥിരതയും സന്തുലിതാവസ്ഥയും കാനഡ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാനഡയിലേക്ക് മാറാൻ ആഗ്രഹിക്കുന്നതിന്റെ കാരണം സൗഹൃദപരമായ കനേഡിയൻ സംസ്‌കാരമാണെന്നും ചിലർ പ്രതികരിച്ചു. തങ്ങളുടെ മുൻ പഠനത്തിൽ ലോകത്തിലെ ഏറ്റവും സൗഹൃദപരമായ രാജ്യങ്ങളിൽ ഒന്നായിരുന്നു കാനഡയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

You might also like

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

Top Picks for You
Top Picks for You