newsroom@amcainnews.com

മധുരം വാഗ്ദാനം ചെയ്ത് നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു; ബന്ധുവായ പതിനെട്ടുകാരൻ അറസ്റ്റിൽ

ഭോപാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 18 വയസ്സുകാരൻ നാലു വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിക്ക് മധുരം വാഗ്ദാനം ചെയ്ത പ്രതി അവളെ പ്രലോഭിപ്പിച്ച് റെയിൽവേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയാണു ബലാത്സംഗം ചെയ്തതെന്നു ഉച്ചേര പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സതീഷ് മിശ്ര പറഞ്ഞു. സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകൾ പെൺകുട്ടിയുടെ കരച്ചിൽ കേട്ടു സ്ഥലത്തേക്കു ചെല്ലുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് സ്ത്രീകൾ പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു കൈമാറി.

ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായ 18 വയസ്സുകാരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

You might also like

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

Top Picks for You
Top Picks for You