സതേണ്‍ ആല്‍ബര്‍ട്ടയില്‍ 49 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സസ്‌കറ്റൂണ്‍ ഫാമിലെ റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ചവരില്‍ 30 പേര്‍ക്ക് പരാസിറ്റിക് അണുബാധ സ്ഥിരീകരിച്ചതായി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (AHS) അറിയിച്ചു. ജൂലൈ 1 മുതല്‍ 18 വരെ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ച 49 പേര്‍ക്ക് ഇ-കോളി ബാക്ടീരിയ മൂലമുള്ള അസുഖം പിടിപെട്ടിട്ടുണ്ട്. നിലവില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
റസ്റ്ററന്റില്‍ നടത്തിയ പരിശോധനയില്‍ എലികളുടെ സാന്നിധ്യം കണ്ടെത്തിയതായി AHS വ്യക്തമാക്കി. E. histolytica അണുബാധ ലോകമെമ്പാടും കാണപ്പെടുന്നവയാണെന്നും, ഇവ പരാസിറ്റിക് മരണങ്ങളുണ്ടാകാനുള്ള രണ്ടാമത്തെ പ്രധാന കാരണവുമാണെന്ന് ഹെല്‍ത്ത്കാനഡഅറിയിച്ചു.