newsroom@amcainnews.com

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 4000 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസ യോഗ്യത

ഓട്ടവ : ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ആഴ്ചയിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ വീണ്ടും സ്ഥിരതാമസത്തിന് നിരവധി അപേക്ഷകരെ ക്ഷണിച്ചു. കനേഡിയൻ എക്‌സ്പീരിയൻസ് ക്ലാസ് (സിഇസി) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 ഉദ്യോഗാർത്ഥികൾക്കാണ് ഡിപ്പാർട്ട്‌മെൻ്റ് ഐടിഎകൾ നൽകിയത്. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 521 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പ് ക്ഷണിച്ചത്, CEC-ന് കീഴിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കട്ട്ഓഫ് സ്കോർ ആണിത്.

ഇന്നത്തെ നറുക്കെടുപ്പ് ഈ ആഴ്‌ചയിലെ രണ്ടാമത്തെ നറുക്കെടുപ്പാണ്. ഇന്നലെ (ഫെബ്രുവരി 4) നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ മൊത്തം 455 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരുന്നു. ജനുവരിയിൽ, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി), പിഎൻപി പ്രോഗ്രാമുകളിലായി മൊത്തം 5,821 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഐടിഎകൾ നൽകിയിട്ടുണ്ട്.

You might also like

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You