newsroom@amcainnews.com

അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നീളും; കൂട്ടപ്പിരിച്ചു വിടല്‍ തുടർന്ന് വൈറ്റ് ഹൗസ്

സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ വീണ്ടും പാസാകാതെ വന്നതോടെ യുഎസ് അടച്ചുപൂട്ടല്‍ രണ്ടാം ദിനവും തുടരുന്നു. വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ, ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു.

ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിച്ചു. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

സബ്‌സിഡി പദ്ധതികളുടെ നടത്തിപ്പും അവതാളത്തിലാകും. ദേശീയ പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം നിലയ്ക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. 2018 ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് 35 ദിവസം അമേരിക്ക അടച്ചുപൂട്ടിയിരുന്നു. 1981-ന് ശേഷം പതിനാഞ്ചാമത്തെ അടച്ചു പൂട്ടലിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.

You might also like

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

എണ്ണ വിപണിയിൽ കാനഡയുടെ കരുത്ത്; ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് നോർവേയിൽ മാർക്ക് കാർണി

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

Top Picks for You
Top Picks for You