newsroom@amcainnews.com

ആൽബർട്ട പൈപ്പ്‌ലൈൻ പദ്ധതി‌ക്ക് ഫെഡറൽ ഫണ്ട് അനിവാര്യം: മുൻ ഊർജ്ജ മന്ത്രി സോണിയ സാവേജ്

ആൽബർട്ടയിൽ നിന്നും ബ്രിട്ടീഷ് കൊളംബിയ തീരത്തേക്കുള്ള ബിറ്റുമെൻ പൈപ്പ്‌ലൈൻ പദ്ധതി സ്വകാര്യ മേഖലയെ മാത്രം വിശ്വസിച്ച് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് മുൻ ആൽബർട്ട ഊർജ്ജ മന്ത്രി സോണിയ സാവേജ്. ‌ഫെഡറൽ സർക്കാർ സാമ്പത്തിക ഗ്യാരണ്ടി നൽകിയാൽ മാത്രമേ സ്വകാര്യ കമ്പനികൾ ഇത്തരം വലിയ പദ്ധതികൾക്ക് തയ്യാറാവുകയുള്ളൂ എന്ന് സാവേജ് ചൂണ്ടിക്കാട്ടി. 1950-കളിലും 70-കളിലും സമാനമായ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് സർക്കാർ പിന്തുണ ആവശ്യമായി വന്നിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. അതേസമയം, പൈപ്പ്‌ലൈനിന് പകരം കോടിക്കണക്കിന് ഡോളർ ചിലവിട്ട് പുതിയ ഓയിൽ റിഫൈനറി സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ആലോചിക്കുന്നത്. ഇത് പ്രായോഗികമല്ലെന്നും വെറും ശ്രദ്ധതിരിക്കൽ മാത്രമാണെന്നും സാവേജ് വിമർശിച്ചു.

വെനസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, കാനഡയുടെ എണ്ണ വിപണി സംരക്ഷിക്കാൻ പൈപ്പ്‌ലൈൻ നിർമ്മാണം വേഗത്തിലാക്കണമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടിരുന്നു. പൈപ്പ്‌ലൈൻ പദ്ധതികൾക്ക് ആറ് മാസത്തിനുള്ളിൽ അനുമതി നൽകണമെന്നാണ് ആൽബർട്ടയുടെ ആവശ്യം. ആഗോള വിപണിയിൽ എണ്ണവില കുറയുന്ന സാഹചര്യത്തിൽ, കാനഡയുടെ ഊർജ്ജ മേഖലയുടെ മത്സരക്ഷമത ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

You might also like

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

Top Picks for You
Top Picks for You