newsroom@amcainnews.com

ഫെഡറല്‍ തിരഞ്ഞെടുപ്പ് സംവാദം: ഗ്രീന്‍ പാര്‍ട്ടിക്ക് ക്ഷണം ലഭിച്ചില്ല

ഓട്ടവ : ഫെഡറല്‍ തിരഞ്ഞെടുപ്പ് സംവാദങ്ങളില്‍ പങ്കെടുക്കാനുള്ള ഗ്രീന്‍ പാര്‍ട്ടി ഓഫ് കാനഡയുടെ ക്ഷണം റദ്ദാക്കിയതായി ലീഡേഴ്സ് ഡിബേറ്റ് കമ്മീഷന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം പാര്‍ട്ടി മനഃപൂര്‍വ്വം കുറച്ചതിനാലാണ് തീരുമാനമെന്നും കമ്മീഷന്‍ പറയുന്നു.

മണ്‍ട്രിയോളിലെ മൈസണ്‍ ഡി റേഡിയോ-കാനഡയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംവാദങ്ങളില്‍ ഒന്ന്, ഏപ്രില്‍ 16-ന് രാത്രി 8 മണിക്ക് ഫ്രഞ്ച് ഭാഷയില്‍ നടക്കും. ഏപ്രില്‍ 17-ന് വൈകുന്നേരം 7 മണിക്കാണ് ഇംഗ്ലീഷ് ഭാഷാ സംവാദം. അതേസമയം, ലീഡേഴ്സ് ഡിബേറ്റ്‌സ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മൂന്നില്‍ രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഒന്നാമതായി, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിയില്‍ പാര്‍ട്ടിക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട എംപി ഉണ്ടായിരിക്കണം. രണ്ടാമതായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, ദേശീയ പൊതുജനാഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തില്‍, പാര്‍ട്ടിക്ക് നാല് ശതമാനം പിന്തുണ ലഭിക്കണം. അവസാനമായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, 90% ഫെഡറല്‍ റൈഡിങ്ങുകളിലും പാര്‍ട്ടി, സ്ഥാനാര്‍ത്ഥികളെ അംഗീകരിച്ചിരിക്കണം. മൂന്നില്‍ രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് ഈ വര്‍ഷം നിലവില്‍ വന്ന പുതിയ പരിധിയാണ്. കഴിഞ്ഞ ഫെഡറല്‍ തിരഞ്ഞെടുപ്പ് നടന്ന 2021-ല്‍, പാര്‍ട്ടികള്‍ക്ക് മൂന്നില്‍ ഒന്ന് നിബന്ധനകള്‍ മാത്രമേ പാലിക്കേണ്ടിയിരുന്നുള്ളൂ.

You might also like

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

Top Picks for You
Top Picks for You