സൗജന്യമായി ടാറ്റൂ ചെയ്ത് നൽകാമെന്നും മോഡലിംഗ് ഫോട്ടോഷൂട്ട് നടത്താമെന്നും വാഗ്ദാനം ചെയ്ത് തന്റെ ടാറ്റൂ പാർലറിൽ എത്തിച്ച് മൂന്ന് യുവതികളെ ബലാത്സംഗം ചെയ്ത എഫ്ബിഐ ഏജന്റിനെതിരെ കുറ്റം ചുമത്തി. മേരിലാൻഡിലെ ഒരു സ്ട്രിപ്പ് മാളിനുള്ളിൽ ടാറ്റൂ സ്റ്റുഡിയോ നടത്തിയിരുന്ന ലാലോ ബ്രൗൺ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന എഡ്വോർഡ് വാൽഡിവിയ(41) ആണ് അറസ്റ്റിലായത്.
ബ്രൗൺ എഫ്ബിഐ ഏജന്റ് ആയിരുന്നുവെന്ന് യുവതികൾക്കറിയില്ലെന്നും കേടതി പറഞ്ഞു. എട്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം മോണ്ട്‌ഗോമറി കൗണ്ടിയിലെ ജൂറിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 ലാണ് യുവതികളെ ഇയാൾ ബലാത്സംഗത്തിന് ഇരകളാക്കിയിരുന്നത്.
18, 20, 21 വയസ് പ്രായമുള്ള മൂന്ന് യുവതികളെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. കേസുകളിൽ ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി കുറ്റം ചുമത്തി. ശിക്ഷ ഒക്ടോബർ 14 ന് വിധിക്കും. ഇയാളെ ബ്യൂറോ സസ്‌പെൻഡ് ചെയ്തു. ഇയാൾക്ക് ടാറ്റൂ പാർലർ ഉണ്ടായിരുന്ന കാര്യം എഫ്ബിഐയോട് ഇയാൾ മറച്ചുവെച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെ ഡിസി ഫൈൻ ലൈൻ ടാറ്റൂ എന്ന പേരിൽ മാർക്കറ്റ് ചെയ്തിരുന്നു. ഈ ചതിക്കുഴിയിൽ വീണാണ് പെൺകുട്ടികൾ ഇയാളുടെ വലയിൽപ്പെട്ടുപോയത്.